Connect with us

Kerala

സ്വാശ്രയ പ്രവേശനം: സര്‍ക്കാര്‍ മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: സര്‍ക്കാറിന്റെ മാനേജ്‌മെന്റ് പ്രീണന നയംമൂലം 675 മെറിറ്റ് സീറ്റുകള്‍ നഷ്ടമായെന്ന് ടി വി രാജേഷ് എം എല്‍ എ ആരോപിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്തുമില്ലാത്ത അരാജകത്വമാണ് സ്വാശ്രയ മേഖലയിലുള്ളത്. ഇതുവരെ കോളേജുകളുമായി കരാറൊപ്പിടാന്‍ സര്‍ക്കാറിനായിട്ടില്ല. ജെയിംസ് കമ്മിറ്റി പുനഃസഘടിപ്പിക്കണമെന്നും രാജേഷ് ആരോപിച്ചു.

എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് സീറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. പത്ത് ശതമാനത്തില്‍ കൂടുതല്‍ സീറ്റുവര്‍ധന കോളേജുകളില്‍ അനുവദിക്കില്ല. രണ്ട് കോളേജുകളൊഴികെ മറ്റുള്ളവരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും കാരാറൊപ്പിടാന്‍ വിസമ്മതിച്ച രണ്ട് കോളേജുകളുമായി കേസ് നടക്കുന്നുണ്ടെന്നും വി എസ് ശിവകുമാര്‍ അറിയിച്ചു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.