Connect with us

National

ഇറാഖില്‍ ബന്ദികളായവര്‍ എവിടെയെന്നറിഞ്ഞെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി:ഇറാഖില്‍ ബന്ദികളായ ഇന്ത്യക്കാര്‍ എവിടെയാണെന്ന് അറിഞ്ഞതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍.പക്ഷേ എവിടെയാണെന്ന് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഇറാഖ് സര്‍ക്കാരാണ് വിവരങ്ങള്‍ നല്‍കിയത്.ബന്ദികളായവരുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് പറയാനാകില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
തിരിച്ചുവരുന്നവര്‍ക്ക് പ്രത്യേക വിമാനം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest