Connect with us

National

ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രം കടുത്ത നടപടികളിലേക്കെന്ന് സൂചന

Published

|

Last Updated

governer

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി സൂചന.കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലും ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെ ഹെലികോപ്റ്റര്‍ ഇടപാട് കേസിലും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. പ്രധാന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ അപ്രധാന സംസ്ഥാനങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

 

യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്രം നേരത്തെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍മാരെ ഒരുമിച്ച് നീക്കാനാവില്ലെന്നാണ് രാഷ്ട്രപതിക്ക് ലഭിച്ച നിയമോപദേശം. ഭരണം മാറുന്നതിനനുസരിച്ച് ഗവര്‍ണര്‍മാരെ മാറ്റാനാവില്ലെന്നും ഓരോ ഗവര്‍ണര്‍മാര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നുമായിരുന്നു നിയമോപദേശം. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കടുത്ത നിലപാടിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

 

Latest