Connect with us

Ongoing News

ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വി എസ്

Published

|

Last Updated

തിരുവനന്തപുരം:ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമ സഭയില്‍.അഴിമതിയില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തേരാളിയായി മാറി.പാറ്റൂരില്‍ സ്ഥലം കൈയേറിയ ഫഌറ്റ് ഉടമയ്ക്ക് അനുകൂലമായി ചീഫ് സെക്രട്ടറി നിലപാടെടുത്തെന്ന് വി എസ് ആരോപിച്ചു.ഇതിന്റെ തെളിവ് മേശപ്പുറത്ത് വെച്ചു.മുംബൈ ആസ്ഥാനമായ കമ്പനിക്കനുകൂലമായാണ് ചട്ടം ലംഘിച്ച് നിലപാടെടുത്തത്.തനിക്ക് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും ചീഫ് സെക്രട്ടറി തടഞ്ഞുവെക്കുന്നു.മുഖ്യമന്ത്രിയുടെ പിന്തുണയോടെ ചീഫ് സെക്രട്ടറി മന്ത്രിമാരറിയാതെ ഉത്തരവുകള്‍ ഇറക്കുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest