Connect with us

Kerala

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് കെ സി ജോസഫ്

Published

|

Last Updated

milmaകോഴിക്കാട്: സംസ്ഥാനത്ത് മില്‍മ പാലിന്റെ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെസി ജോസഫ്. പാലിന്റെ ഉല്‍പാദന ചെലവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഉല്‍പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാന്‍ വില വര്‍ധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കെ പി സി സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഘടിപ്പിച്ച മുഖാമുഖം പരുപാടിയിലാണ് കെ സി ജോസഫ് ഇക്കാര്യം അറിയിച്ചത്. മില്‍മയില്‍ നിന്നും ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിനി മാറ്റിവെക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Latest