Connect with us

Kerala

വി എസ് പാറ്റൂര്‍ സന്ദര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം:പാറ്റൂരിലെ വിവാദ ഭൂമി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ചീഫ് സെക്രട്ടറി പതിച്ചു നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വിഎസ് ആരോപിച്ചു.വന്‍തുക കോഴവാങ്ങിയാണ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്.എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല.നിയമസഭയില്‍ നാളെ ഈ വിഷയം വീണ്ടും ഉന്നയിക്കുമെന്നും വിഎസ് പറഞ്ഞു.

Latest