Connect with us

National

ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗം. മുസാഫര്‍നഗര്‍ ജില്ലയിലാണ് ഏഴ് വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കളിസ്ഥലത്ത് നിന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ്് പീഡിപ്പിച്ചത്. അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. രണ്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുസാഫര്‍ നഗറിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

Latest