Connect with us

National

ബദായും മാനഭംഗക്കേസ്:പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നുണപരിശോധന

Published

|

Last Updated

ലഖ്‌നൗ:ഉത്തര്‍ പ്രദേശിലെ ബദായൂമില്‍ രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ നുണപരിശോധനക്ക് വിധേയമാക്കും.ഇതിനായി സിബിഐ രക്ഷിതാക്കളുടെ അനുമതി തേടി.സംഭവം ദുരഭിമാനക്കൊലയായേക്കാമെന്ന് പൊലീസ് മേധാവി അഭിപ്രായപ്പെട്ടിരുന്നു.ഇത് പരിഗണിച്ചാണ് നുണപരിശോധന നടത്തുന്നത്.

കഴിഞ്ഞ മാസമാണ് ബദൗന്‍ ജില്ലയിലെ കത്രയില്‍ സഹോദരപുത്രികളായ പതിന്നാലും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്.

 

Latest