Connect with us

Ongoing News

ഇറ്റലി പുറത്ത്; ഉറുഗ്വെ പ്രീ-ക്വാര്‍ട്ടറില്‍

Published

|

Last Updated

urugya

നാറ്റല്‍: മരണ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയും പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഉറുഗ്വെ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ക്യാപ്റ്റന്‍ ഡിയഗോ ഗോഡിനാണ് ഗോള്‍ നേടിയത്. ഇംഗ്ലണ്ട് – കോസ്റ്റാറിക്ക ഗോള്‍രഹിതം.
ഏഴ് പോയിന്റോടെ കോസ്റ്റാറിക്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ആറ് പോയിന്റോടെ ഉറുഗ്വെ രണ്ടാം സ്ഥാനക്കാരായി. ഇറ്റലിക്ക് സമനില പിടിച്ചിരുന്നെങ്കില്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്ലോഡിയോ മര്‍ചീസിയോ ചുവപ്പ് കാര്‍ഡ് കണ്ടത് ഇറ്റലിക്ക് തിരിച്ചടിയായി. പത്ത് പേരുമായി ലൂയിസ് സുവാരസ് ഉള്‍പ്പെട്ട ഉറുഗ്വെന്‍ ആക്രമണത്തെ ചെറുക്കേണ്ട ഗതികേടിലായി ഇറ്റലി.
ഇറ്റാലിയന്‍ ഗോളി ബുഫണ്‍ സുവാരസിന്റെ ഗോളെന്നുറച്ച അവസരം തടഞ്ഞ് പ്രതീക്ഷ നല്‍കിയെങ്കിലും 81ാംമിനുട്ടില്‍ ഗോഡിന്റെ ഗോള്‍ വന്നു. ഇതിനിടെ സുവാരസ് ഇറ്റലിയുടെ പ്രതിരോധ താരം ചെല്ലെനിയുടെ കൈക്ക് കടിച്ചു. ഇത് പക്ഷേ, കളിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും റഫറി ഗൗനിച്ചില്ല. ലോകകപ്പില്‍ ഒരു ജയം പോലുമില്ലാതെയാണ് ഇംഗ്ലണ്ടിന്റെ മടക്കം. ആദ്യ കളിയില്‍ ഇറ്റലിയോടും രണ്ടാമത്തേതില്‍ ഉറുഗ്വെയോടും തോറ്റ ഇംഗ്ലണ്ട് കോസ്റ്റാറിക്കക്കെതിരെ വിജയം ലക്ഷ്യമിട്ടിരുന്നു.

 

Latest