Connect with us

Kerala

ചേളാരി ഐഒസി പ്ലാന്റിലെ സമരം തുടരും

Published

|

Last Updated

മലപ്പുറം: ചേളാരി ഐഒസി പ്ലാന്റില്‍ സിലിണ്ടര്‍ ഹാന്‍ഡിലിങ് ആന്‍ഡ് ഹൗസ് കീപ്പിംഗ് തൊഴിലാളികള്‍ തുടരുന്ന അനിശ്ചിതകാല പണിമുടക്ക് തുടരും.പ്രശ്‌നപരിഹാരത്തിനായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം പരാജയപ്പെട്ടു.ഇതോടെ മലബാര്‍ മേഖലയിലെ പാചക വാതക ക്ഷാമം രൂക്ഷമാകും.

വേതന വര്‍ധന ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് തൊഴിലാളികള്‍ അറിയിച്ച സാഹചര്യത്തിലാണ് സംഘടനാ പ്രതിനിധികളുമായി കലക്ടര്‍ കെ.ബിജു ചര്‍ച്ച നടത്തിയത്. മുമ്പ് മൂന്ന് തവണയും കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം മാറ്റിവെച്ചിരുന്നു. സമരംമൂലം ഒറ്റ ദിവസം കൊണ്ട് 18,360 വീടുകളില്‍ ഗ്യാസ് എത്തിക്കുന്നതാണ് മുടങ്ങിയത്.

---- facebook comment plugin here -----

Latest