Connect with us

Kerala

പോലിസ് മേധാവി കെക്കൂലി വാങ്ങിയതിന് തെളിവില്ല. അന്വേഷണം വഴിമുട്ടി.

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട മുന്‍ ജില്ലാ പോലിസ് മേധാവിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ കൈക്കൂലി വാങ്ങിയതായുള്ള കേസില്‍ അന്വേഷണം വഴിമുട്ടി. എസ്.പിക്കെതിരെ അന്വേഷണ സംഘത്തിന് വേണ്ടത്ര തെളിവ് ശേഖരിക്കാന്‍ കഴിയാത്തതാണ് കേസ് അന്വേഷണം പാതിവഴിയില്‍ നില്‍ക്കുന്നത്. മുന്നാഴ്ച മുന്‍പാണ് കോയിപ്രം ഷാനിയോ മെറ്റല്‍ ക്രഷര്‍ യൂനിറ്റ് തുറന്നുകൊടുക്കാന്‍ എസ്.പി ഉടമയില്‍ നിന്നും 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായുള്ള ആരോപണത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാട്ടി ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി നടപടിയെടുത്തത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും രാഹുല്‍ ആര്‍ നായരിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ പോലിസിനായിട്ടില്ല. ക്രഷര്‍ ഉടമ പണം നല്‍കിയതായിട്ടാണ് പറയപ്പെടുന്നത് എന്നാല്‍ എവിടെവച്ച് കൊടുത്തന്നോ, പണം എസ്.പി നേരിട്ട് വാങ്ങിയതിനോ തെളിവ് നല്‍കാന്‍ ക്രഷര്‍ ഉടമയ്ക്കായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് .സ്‌പെഷ്യല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നിവകുപ്പ് മേധാവികള്‍ രാഹുല്‍ ആര്‍ നായര്‍ക്കെതിരെ ഇതുവരെയായിട്ടും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ഇതിനിടെ ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തോടുപോലും ആലോചിക്കാതെയാണ് ഇന്റലിജന്‍സ് വിഭാഗം നടപടിക്ക് ശുപാര്‍ശചെയ്തത്. ആരോപണത്തെ തുര്‍ന്ന് നിയമസഭയില്‍ ചോദ്യം വന്നതോടെയാണ് ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. രാഹുല്‍ പണം എന്തുചെയ്‌തെന്നറിയാനായി ഇപ്പോള്‍ പോലിസ് സംഘം പരക്കം പായുകയാണ്. എന്നാല്‍ രാഹുലിനെതിരെ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ധമുണ്ട്.

തിടക്കുപ്പെട്ട് എസ്.പിയെ ആരോപണ വിധേയനാക്കി തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ചില നേതാക്കള്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അടച്ചു പൂട്ടിയ ക്രഷര്‍ യൂനിറ്റ് എസ്.പിയെ സ്ഥലം മാറ്റിയതിന് അടുത്ത ദിവസം മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന് സ്ഥലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് മുന്‍കൈയെടുത്ത്ത്. അതേസമയം എസ് .പിക്കെതിരെ ഗുഡാലോചന നടന്നതായി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസഥാനത്തിലാണ് സസ്‌പെന്റ് ചെയ്യാതെ രാഹുലിനെ എം.എസ്.പി കമാന്ററായി മാറ്റിനിയമിച്ചത്. എന്നാല്‍ എസ്.പിയെ കുടുക്കാന്‍ ശ്രമിച്ച ഷാനിയോക്രഷര്‍ യൂനിറ്റിന്റ ഉടമ ആരൊന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഇതുവരെയായിട്ടും തുമ്പ് ലഭിച്ചിട്ടില്ല. ഇയാള്‍ സംഭവ ദിവസം മുതല്‍ ഒളിവിലാണ്. എന്നാല്‍ ക്രഷര്‍ യൂനിറ്റിന്റെ ഉടമ ഇയാള്‍ തന്നെയാണോയെന്ന് കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. ക്രഷര്‍ ഉടമയായ ജയേഷ് തോമസില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് എന്നാല്‍ രേഖകള്‍ പ്രകാരം അയിരൂര്‍ സ്വദേശി എം.ജെ ഏബ്രഹാമിന്റെ പേരിലാണ് യൂനിറ്റിന്റെ ലൈസസന്‍ ഉള്ളത്.

 

Latest