Connect with us

Kannur

കണ്ണൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു

Published

|

Last Updated

feverകണ്ണൂര്‍: പയ്യാവൂര്‍ സ്വദേശിയായ പതിനൊന്നുകാരന് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. ചന്ദനക്കാംപാറയിലെ പതിനൊന്നുകാരനെയാണ് പനി ബാധിച്ച് കഴിഞ്ഞദിവസം ചന്ദനക്കാംപാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി കുറയാതിരുന്നതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികില്‍സക്ക് വിധേയമാക്കി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയുടെ സിറം പരിശോധനക്ക് അയച്ചതോടെയാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതോടെ മലയോര മേഖലയില്‍ ആരോഗ്യവകുപ്പ് പതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന ചന്ദനക്കാംപാറ, വഞ്ചിയം , കാഞ്ഞിരക്കൊല്ലി, ചിറ്റാരി മേഖലകളിലാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. വായുവിലൂടെ രോഗാണുക്കള്‍ പടരുമെന്നതിനാല്‍ വീടുകളിലെത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. പനി ബാധിച്ചവരോട് ഉടന്‍ ചികില്‍സ തേടാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നത്.

 

Latest