Connect with us

National

സുപ്രീംകോടതി ജഡ്ജിയാവാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയാകാനാല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കുന്നതിനെതിരെ ഐ ബിയും സി ബി ഐയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിക്ക് അദ്ദേഹത്തോടുള്ള അതൃപ്തിയാണ് കോളീജിയത്തിന്റെ ശുപാര്‍ശ തിരിച്ചയക്കാനുള്ള പ്രധാന കാരണമെന്നാണ് സൂചന. ടുജി സ്‌പെകട്രം കേസില്‍ അദ്ദേഹത്തിനെതിരെ സി ബി ഐ ആക്ഷേപമുന്നയിച്ചിരുന്നു. സൊഹറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഹാജരായതും ഗോപാല്‍ സുബ്രഹ്മണ്യമായിരുന്നു.

---- facebook comment plugin here -----

Latest