Connect with us

Kerala

മോഡി സര്‍ക്കാര്‍ ജുഡീഷ്യറിക്കുപോലും കൂച്ചുവിലങ്ങിടുന്നു:പിണറായി

Published

|

Last Updated

കോഴിക്കോട്:ജുഡീഷ്യറിക്കുപോലും കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് മോഡി സര്‍ക്കാരിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.ഗോപാല്‍ സുബ്രമണ്യത്തിനെതിരായ ഐബി റിപ്പോര്‍ട്ടിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്.അദ്ദേഹത്തിനെതിരായ റിപ്പോര്‍ട്ടിന് കാരണം ബിജെപി താല്‍പ്പര്യത്തിനെതിരായത് കൊണ്ടാണെന്നും പിണറായി പറഞ്ഞു.
ജനകീയ സമരങ്ങളില്‍ ഒന്നിക്കാമെന്ന ആര്‍എംപിയുടെ അഭിപ്രായം നല്ലതാണെന്നും പിണറായി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ആര്‍എംപി നേതാവ് എന്‍ വേണു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest