Connect with us

Kerala

കോണ്‍ഗ്രസ്സിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ആന്റണി

Published

|

Last Updated

antonyതിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് എ കെ ആന്റണി. പ്രത്യേക സമുദായങ്ങളോടും സംഘടനകളോടും പരിഗണനയെന്ന് ചിലര്‍ സംശയിക്കുന്നു. തുല്യനീതിയാണ് കോണ്‍ഗ്രസ്സിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സി കെ ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ മതേതരത്വം ഉള്‍ക്കൊള്ളാനാകുന്നില്ല. എല്ലാവര്‍ക്കും തുല്യനീതിയെന്ന കോണ്‍ഗ്രസ് നയം നടപ്പാകുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്നു. പ്രത്യേക സമുദായങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള ആഭിമുഖ്യമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകുന്നതിന് കാരണമെന്നും ആന്റണി പറഞ്ഞു. ഇത്തരത്തിലുള്ള സംശയങ്ങളാണ് കേരളത്തില്‍ വര്‍ഗീയത വളരുന്നതിന് ഇടയാക്കുന്നത്.ന്യൂനപക്ഷ, സമുദായ പ്രീണനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേരുന്നതല്ല. വര്‍ഗീയ ശക്തികള്‍ കേരളത്തിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്, ഒരിക്കല്‍ വഴുതിപ്പോയാല്‍ കേരളം വര്‍ഗീയതയിലേക്ക് കൂപ്പുകുത്തുമെന്നും ആന്റണി പറഞ്ഞു.