Connect with us

Kerala

നെടുമ്പാശ്ശേരി വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് തീവ്രവാദ ആക്രമണ ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് ടെലിഫോണ്‍ വഴി അജ്ഞാത സന്ദേശം എത്തിയത്. വിമാനത്താവളവും വിമാനങ്ങളും തകര്‍ക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം.

സഊദി അറേബ്യയില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് പ്രാഥമിക അനേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്‍്‌റര്‍നെറ്റ് ഫോണ്‍ വഴിയാണ് അജ്ഞാതന്‍ ബന്ധപ്പെട്ടത്.

ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിമാനത്താവളം സി ഐ എസ് എഫിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു. അജ്ഞാത ഫോണ്‍ സന്ദേശം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest