Connect with us

Ongoing News

ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍

Published

|

Last Updated

ബലെ ഹോറിസോണ്ടെ:ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ പ്രി ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പൊരുതിക്കളിച്ച ചിലിയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തി. കളിയുടെ മുഴുവന്‍ സമയവും അധിക സമയവും പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ബ്രസീലിനായി ഡേവിഡ് ലൂയീസ് 18ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ 32ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിലൂടെ ചിലി ഗോള്‍ മടക്കി.

120 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടും അത്യന്തം നാടകീയമായിരുന്നു.ചിലിയുടെ രണ്ട് ഷോട്ടുകള്‍ തടഞ്ഞിട്ട ഗോളി ബ്രസീല്‍ ഗോളി ജൂലിയോ സീസറാണ് ബ്രസീലിന്റെ വിജയ ശില്‍പി.ബ്രസീലിനായി ആദ്യ കിക്കെടുത്ത ഡേവിഡ് ലൂയിസിന് പിഴച്ചില്ല.എന്നാല്‍ ചിലിയുടെ കിക്കെടുത്ത പിനിലോയുടെ കിക്ക് സീസര്‍ തടഞ്ഞു.ബ്രസീലിന്റെ രണ്ടാം കിക്കെടുത്ത വില്ല്യന്‍ പുറത്തേക്കടിച്ചു.ചിലിയുടെ രണ്ടാം കിക്കെടുത്ത സൂപ്പര്‍ താരം സാഞ്ചസിന്റെ ഷോട്ടും സീസര്‍ തടുത്തതോടെ ബ്രസീല്‍ വിജയത്തിനടുത്തെത്തി.എന്നാല്‍ ഹള്‍ക്കിന്റെ ഷോട്ട് ചിലി ഗോളി ബ്രാവോയും തടഞ്ഞിട്ടു.പിന്നീട് ബ്രസീലിനായി മാഴ്‌സലോടും നെയ്മറും ലക്ഷ്യം കണ്ടപ്പോള്‍ ചിലിക്കായി ദയാസും ലക്ഷ്യം കണ്ടു.അവസാന കിക്കെടുക്കാന്‍ എത്തിയ യാറ പുറത്തേക്കടിച്ചപ്പോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മഞ്ഞപ്പട, അവസാന നിമിഷം വരെ ബ്രസീലിനെ വിറപ്പിച്ച് പൊരുതിയ ചിലി പുറത്തേക്ക്.
ഉറുഗ്വായെ 2-0ന് തകര്‍ത്ത കൊളംബിയയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.28-ാം മിനിറ്റിലും 50-ാം മിനിറ്റിലും ജെയിംസ് റോഡ്രിഗസാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ നേടിയ റോഡ്രിഗസ് ഈ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതെത്തി.

Latest