Connect with us

Kerala

സോളാര്‍ കേസ്: എല്ലാ കാര്യങ്ങളും കമ്മീഷനോട് പറഞ്ഞെന്ന് ബിജു രാധാകൃഷ്ണന്‍

Published

|

Last Updated

biju-radhakrishnan1കൊച്ചി: സോളാര്‍ കേസുമായി ബന്ധമുള്ള ചില രാഷ്ട്രീയക്കാരുടെ പേരുള്‍പ്പെടെ എല്ലാ വിവരങ്ങളും ജൂഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്‍പില്‍ പറഞ്ഞിട്ടുണ്ടെന്നു പ്രതി ബിജു രാധാകൃഷ്ണന്‍. നേരത്തേ മാധ്യമങ്ങളോടു താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കമ്മിഷനോടും പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിനകം തന്റെ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ബിജു പറഞ്ഞു.

സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷനു മുന്‍പാകെ മൊഴി നല്‍കാനെത്തിയതായിരുന്ന ബിജു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു രാവിലെ ഒന്‍പതരയോടെ കമ്മിഷനു മുന്‍പിലെത്തിയ ബിജു അഞ്ചര മണിക്കൂറിനു ശേഷമാണു പുറത്തിറങ്ങിയത്.

 

Latest