Connect with us

Kerala

കൊച്ചിയിലെ സ്റ്റേഡിയങ്ങള്‍ ജി സി ഡി എ പാട്ടത്തിന് നല്‍കും

Published

|

Last Updated

kaloor stadiumകൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു, കടവന്ത്ര അംബേദ്കര്‍ സ്‌റ്റേഡിയങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ ജി സി ഡി എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) തീരുമാനിച്ചു. കലൂര്‍ സ്‌റ്റേഡിയം 30 വര്‍ഷത്തേക്ക് കേരള ക്രിക്കറ്റ് അസോസിയേഷനാണ് പാട്ടത്തിനു നല്‍കുക. അംബേദ്കര്‍ സ്‌റ്റേഡിയം കേരള ഫുട്‌ബോള്‍ അസോസിയേഷന് 20 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.

ഒരു കോടി രൂപയുടെ സ്ഥിരം നിക്ഷേപത്തിനാണ് കെ സി എയുമായി പാട്ടക്കരാറില്‍ ഏര്‍പ്പെട്ടത്. 10 ലക്ഷം രൂപ ഓരോ വര്‍ഷവും കെ സി എ, ജി സി ഡി എ്ക്ക് വാടകയിനത്തില്‍ നല്‍കണം. ഏറെക്കാലത്ത് ചര്‍ച്ചകള്‍ക്ക് ശേഷം പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചതിനു ശേഷമാണ് പാട്ടത്തിനു നല്‍കാന്‍ തീരുമാനമെടുത്തത്.

 

Latest