Connect with us

National

ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി: കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കറെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിക്കായി നീക്കം തുടങ്ങി. പ്രതിപക്ഷ നേതാവ് സ്ഥാനം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖേക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി പ്രതിനിധികളും സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ടു. ഇക്കാര്യത്തില്‍ പാര്‍ലിമെന്റിന്റെ ബജറ്റ് സെഷന്‍ തുടങ്ങുന്നതിന് മുന്നോടിയായി സ്പീക്കറുടെ റൂളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ലോക്‌സഭാ ചട്ടങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി ലഭിക്കില്ല. ലോക്‌സഭയിലെ മൊത്തെ സീറ്റിന്റെ പത്ത് ശതമാനമോ 55 എം പിമാരോ ഉള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളൂ. 16ാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 എം പിമാര്‍ മാത്രമാണുള്ളത്. ഘടകക്ഷികള്‍ക്ക് 59 എംപിമാരുമുണ്ട്. ഇത് മറികടന്നൊരു തീരുമാനം സ്പീക്കര്‍ എടുക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1984ല്‍ ലോക്‌സഭയില്‍ പ്രതിക്ഷ നേതാവുണ്ടായിരുന്നില്ല. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 404 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ബാക്കി 22 സീറ്റുകള്‍ ലഭിച്ച സി പി എമ്മിന് അന്ന് പ്രതിപക്ഷ നേതൃപദവി അനുവദിച്ചിരുന്നില്ല.

Latest