Connect with us

National

ഗോവ ഗവര്‍ണര്‍ ബി വി വാഞ്ചു രാജിവെച്ചു

Published

|

Last Updated

b v wanchoo

പനാജി: ഗോവ ഗവര്‍ണര്‍ ബി വി വാഞ്ചു രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു. അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ അദ്ദേഹത്തെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി. മുന്‍ എസ് പി ജി തലവനായിരുന്ന വാഞ്ചു ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ്. 2012ലാണ് അദ്ദേഹത്തെ ഗോവ ഗവര്‍ണറായി നിയമിച്ചത്.

യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് സ്ഥാനം രാജിവെക്കാന്‍ ബി ജെ പി സര്‍ക്കാര്‍ അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാത്തവരെ സമ്മര്‍ദ്ദത്തിലൂടെ നീക്കുന്നതിന്റെ ഭാഗമായാണ് വിവിധ കേസുകളില്‍ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹവും സ്ഥാനം രാജിവെച്ചിരുന്നു. കേരളം ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

 

Latest