Connect with us

National

ആധാര്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍ പദ്ധതി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആധാറിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ 100 കോടി ജനങ്ങളെയും ആധാര്‍ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സബ്‌സിഡി പണം നേരിട്ട് ബാങ്കിലെത്തിക്കുന്ന പദ്ധതിയും തുടരാനാണ് തീരുമാനം.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കോടിക്കണക്കിന് രൂപ മുടക്കിയ ആധാര്‍ പദ്ധതി നിര്‍ത്തലാക്കിയേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ആധാര്‍ പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയായ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതിയുടെ ഉപവിഭാഗമായി സംയോജിപ്പിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു.