Connect with us

International

അഷ്‌റഫ് ഗനി അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റാവും

Published

|

Last Updated

കാബൂള്‍: മുന്‍ ധനമന്ത്രി അഷ്‌റഫ് ഗനി അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റാവും. ജൂണ്‍ 14ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 56 ശതമാനത്തിലധികം വോട്ടുകളാണ് ഗനി നേടിയത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ളയെ എട്ട് ശതമാനത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഷ്‌റഫ് ഗനി പരാജയപ്പെടുത്തിയത്. അഷ്‌റഫ് ഗനിക്ക് 56.44 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 43.56 ശതമാനം വോട്ടേ നേടാനായുള്ളൂ.

അതിനിടെ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ള ആരോപിച്ചു. അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് ഏഴായിരത്തോളം പോളിംഗ് കേന്ദ്രങ്ങളില്‍ പുനഃപരിശോധന നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 22നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക.

മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനായ അഷ്‌റഫ് ഗനി മുന്‍ ധനകാര്യ മന്ത്രിയും ലോകബാങ്ക് ഉദ്യോഗസ്ഥനുമാണ്.

Latest