Connect with us

National

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് സാമ്പത്തിക സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്ന് സാമ്പത്തിക സര്‍വേ.നാളെ മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ വച്ചത്.
ധനക്കമ്മി കുറയ്ക്കാന്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതിയൊഴിവ് കുറയ്ക്കണമെന്നും സര്‍വേയിലുണ്ട്.2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.4 മുതല്‍ 5.9 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു.പണപ്പെരുപ്പ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തോടെ നിയന്ത്രണ വിധേയമാക്കാമെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.7 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച.സാമ്പത്തിക പരഷ്‌കരണങ്ങളിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 7-8 ശതമാനം വരെയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

കാലവര്‍ഷം ദുര്‍ബലമായത് വിലക്കയറ്റത്തിന് കാരണമാകും.കാര്‍ഷിക ഉല്‍പന്ന രംഗത്ത് പൊതുവിപണി വേണം.ആഗോള സാമ്പത്തിക രംഗം ശക്തിപ്പെടുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Latest