Connect with us

Gulf

'ശരീര ഭാരം കുറക്കൂ, സ്വര്‍ണം നേടൂ' കാമ്പയിനുമായി നഗരസഭ വീണ്ടും

Published

|

Last Updated

New Imageദുബൈ: കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയായി ശരീര ഭാരം കുറച്ച് സ്വര്‍ണം നേടാന്‍ ഈ വര്‍ഷവും ദുബൈ നഗരസഭ അവസരം ഒരുക്കുന്നു. ജനങ്ങളില്‍ നിന്നും 2013ല്‍ ലഭിച്ച മികച്ച പങ്കാളിത്തമാണ് ഈ വര്‍ഷവും പദ്ധതി കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ നഗരസഭയെ പ്രേരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ അമിതവണ്ണത്താല്‍ വിഷമിക്കുന്ന മാതാപിതാക്കള്‍ക്കെല്ലാം സന്തോഷ വാര്‍ത്തയായി മാറിയിരിക്കയാണ് ദുബൈ നഗരസഭയുടെ പദ്ധതി. എല്ലാ പ്രായത്തിലുള്ള അമിത വണ്ണക്കാര്‍ക്കുമായാണ് നഗരസഭ യുവര്‍ വെയ്റ്റ്് ഇന്‍ ഗോള്‍ഡ് എന്ന മുദ്രാവാക്യം ഉയര്‍ത്തി തൂക്കം കുറച്ച് സ്വര്‍ണം നേടാന്‍ അവസരം ഒരുക്കുന്നത്. 

രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മത്സര കാലത്ത് തൂക്കം കുറക്കുന്നവര്‍ക്ക് ഓരോ കിലോ ഗ്രാമിനും ഒരു ഗ്രാം സ്വര്‍ണം വീതമാണ് ലഭിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ രണ്ട് കിലോഗ്രാമെങ്കിലും തൂക്കം ഈ കാലയളവില്‍ കുറച്ചാല്‍ സ്വര്‍ണം ഇരട്ടിയാവും.
ഈ വര്‍ഷം കുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി. വ്യക്തികള്‍ തനിയെ മത്സരത്തില്‍ പങ്കെടുത്താല്‍ കുറക്കുന്ന ഓരോ കിലോക്കും ഒരു ഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുക. എന്നാല്‍ കുടുംബമായി മത്സരത്തില്‍ പങ്കാളികളാവുകയും മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളും തൂക്കം കുറക്കുകയും ചെയ്താല്‍ ഇരട്ടി സ്വര്‍ണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.