Connect with us

National

സോണിയക്കും രാഹുലിനും കോടതി നോട്ടീസയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കും കോടതി നോട്ടീസയച്ചു. ആഗസ്റ്റ് ഏഴിന് വിചാരണക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയാണ് ഇരുവര്‍ക്കും സമന്‍സയച്ചത്. പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട എല്ലാവരും ആഗസ്റ്റ് ഏഴിന് ഹാജരാകണമെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച്ചയാണ് ഉത്തരവിട്ടത്.
സോണിയക്കും രാഹുലിനും കൂടാതെ കേസില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ച് പേര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിത്രോദ, മുന്‍ പത്രപ്രവര്‍ത്തകന്‍ സുമന്‍ ദുബെ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിട്ടുള്ളത്. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റ്ഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപവത്കരിച്ച യംഗ് ഇന്ത്യ കമ്പനി 50 ലക്ഷം രൂപ നല്‍കി തട്ടിയെടുത്തുവെന്നാണ് കേസ്.
കേസ് ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് സോണിയ ആരോപിച്ചു.

Latest