Connect with us

Kerala

ആരോഗ്യവകുപ്പിന്റെ പരിശോധന: സംസ്ഥാനത്ത് 174 ഹോട്ടലുകള്‍ പൂട്ടി

Published

|

Last Updated

കൊച്ചി: ആരോഗ്യവകുപ്പ് “ഓപ്പറേഷന്‍ സേഫ് കേരള” എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 174 ഹോട്ടലുകള്‍ പൂട്ടി. പഴകിയ ഭക്ഷണം സൂക്ഷിക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഹോട്ടലുകളാണ് പൂട്ടിയത്. 5401 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

ഇരുപതിനായിരത്തോളം ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഒരേ സമയം പരിശോധന നടത്തിയത്. ജീവനക്കാരുടെ താമസ സ്ഥലത്തും പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.