Connect with us

National

സംസ്‌കൃത വാരം: കേന്ദ്രത്തിനെതിരെ ജയലളിത

Published

|

Last Updated

ചെന്നൈ: സിബിഎസ്ഇ സ്‌കൂളുകളില്‍ അടുത്തമാസം സംസ്‌കൃത വാരാഘോഷം നടത്താനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സംസ്‌കൃത വാരാചരണം തമിഴ്‌നാട്ടില്‍ നടത്തുന്നത് അനുചിതമാണ്. ഓരോ സംസ്ഥാനത്തിന്റേയും സാംസ്‌കാരിക പൈതൃകം കണക്കിലെടുത്ത് ശ്രേഷ്ട ഭാഷാ വാരാചാരണമാണ് സംസ്‌കൃത വാരാചരണത്തേക്കാള്‍ ഉചിതമെന്നും ഡയലളിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. തമിഴ്‌നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷികളായ എംഡിഎംകെയും പിഎംകെയും ഈ നിര്‍ദേശത്തിനെതിരെ രംഗത്തുവന്നിരുന്നു.
ആഗസ്റ്റ് ഏഴു മുതല്‍ 13 വരെ സംസ്‌കൃത വാരാചാരണം നടത്താനാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിര്‍ദേശിച്ചത്.