Connect with us

National

ജമ്മുവില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഗ്രസും വഴിപിരിയുന്നു

Published

|

Last Updated

ജമ്മു: ജമ്മുകാശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ചു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കും. കോണ്‍ഗ്രസാണ് 87 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര നേതാക്കളായ അംബികാ സോണിയും ഗുലാം നബി ആസാദും സംസ്ഥാന നേതാവ് സെയ്ഫുദ്ദീന്‍ സോസും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു. 2009ലാണ് ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ കാശ്മീരില്‍ അധികാരമേറ്റത്. അതേസമയം, സഖ്യം വിടാനുള്ള തീരുമാനം ആദ്യം എടുത്തത് താനാണെന്ന് ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.

Latest