Connect with us

Kerala

പോലീസിലെ പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം ശക്തം

Published

|

Last Updated

പാലക്കാട്:പോലീസുകാരുടെ മാനസികസമ്മര്‍ദം കുറക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.പുതിയന നിര്‍ദേശം മാനസിക സമ്മര്‍ദ്ദം കൂട്ടാനെ ഉപകരിക്കുകയുള്ളൂവെന്നാണ് ഒരു വിഭാഗം പോലീസുകാര്‍ പറയുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം യൂണിറ്റുകളിലും സ്‌റ്റേഷനുകളിലും പോലീസുകാര്‍ക്ക് രാവിലെ ഏഴ് മുതല്‍ 7. 45വരെ വ്യായാമം നിര്‍ബന്ധമാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒറ്റനോട്ടത്തില്‍ പോലീസുകാരുടെ ആരോഗ്യത്തിനും ജോലിഭാരത്തിനും ഗുണകരമെന്ന് തോന്നുന്ന ഉത്തരവ് നടപ്പാവുന്നതോടെ ഭൂരിപക്ഷം പോാലീസുകാരുടെയും മാനസിക സമ്മര്‍ദം വര്‍ധിക്കുമെന്നാണ് കരുതുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് വ്യായാമം നിര്‍ദേശിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസംപോലീസുകാര്‍ രാവിലെ ഡ്യൂട്ടിക്ക് എത്തണം. ചൊവ്വാഴ്ച സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഡേയും വെള്ളിയാഴ്ച പരേഡും.
ഇതിന് പുറമേയാണ് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കൂടി രാവിലെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നതപോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും വീട്ടില്‍പ്പോയി ഡ്യൂട്ടിക്ക് വരുന്നവരാണ്. അവര്‍ക്ക് ആഴ്ചയില്‍ നാല്ദിവസം രാവിലെ സ്‌റ്റേഷനില്‍ എത്തേണ്ടിവരും.
ദൂരെയുള്ളവരാണെങ്കില്‍ തലേന്ന് സ്‌റ്റേഷനില്‍ താമസിക്കേണ്ടിയും വരും. ആഴ്ചയില്‍ ഭൂരിഭാഗം ദിവസവും ഓഫീസില്‍ കഴിയേണ്ടിവന്നാല്‍ എങ്ങനെയാണ് മാനസിക പിരിമുറക്കം കുറയുക എന്നാണ പോലീസുകാര്‍ ചോദിക്കുന്നത്. കൂടാതെ യോഗഅടക്കമുള്ള വ്യായാമമുറകള്‍ പരിശീലിപ്പിക്കാന്‍ പുറത്തുനിന്നുള്ളവരെ നിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
അതിനുള്ള ഫണ്ട് സംബന്ധിച്ചു ഒന്നും പറയുന്നില്ല. അതിനാല്‍ പരിശീലകരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായുള്ള തുക സ്‌റ്റേഷനിലെത്തുന്നവരില്‍നിന്ന് പിഴിയുന്ന നിലയിലേക്ക് എത്തിചേരുമെന്നാണ് പറയപ്പെടുന്നത്. പുതിയ നിര്‍ദേശം വനിതാ പോലിസുകാര്‍ക്ക് കുടൂതല്‍ ദുരിതം നല്‍കുമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 

Latest