Connect with us

International

പുകവലിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് 230 കോടി ഡോളര്‍ നഷ്ടപരിഹാരം

Published

|

Last Updated

ഫ്‌ളോറിഡ: ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യു എസിലെ രണ്ടാമത്തെ വലിയ സിഗരറ്റ് കമ്പനിയായ ആര്‍ ജെ റെയ്‌നോള്‍ഡ്‌സ് ടൊബോകോക്കെതിരെ നല്‍കിയ പരാതിയില്‍ 230 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളോറിഡ കോടതിയുടെ വിധി. ഫ്‌ളോറിഡയുടെ ചരിത്രത്തിലെ ഏറ്റവും വലി നഷ്ടപരിഹാര വിധിയാണ് കഴിഞ്ഞ ദിവസം പെന്‍സാകോള കോടതി നടത്തിയത്.
പെന്‍സാകോള സ്വദേശിയായ സിന്‍തിയ റോബിന്‍സണാണ് ഭര്‍ത്താവ് മൈക്കല്‍ ജോണ്‍സല്‍ മരിച്ചതിനെ തുടര്‍ന്ന് 2008ല്‍ പരാതി നല്‍കിയത്. ദിവസം 60 സിഗരറ്റുകള്‍ വരെ വലിക്കുമായിരുന്ന ജോണ്‍സണ്‍ 1996ല്‍ 36 ാമത്തെ വയസ്സിലാണ് മരിച്ചത്. 20 വര്‍ഷത്തോളം തുടര്‍ച്ചയായി പുക വലിച്ചിരുന്നു. നാലാഴ്ചത്തെ വാദം കേള്‍ക്കലിനും 15 മണിക്കൂര്‍ നേരത്തെ ജഡ്ജിമാരുടെ ചര്‍ച്ചക്കും ഒടുവിലാണ് വിധി വന്നത്. പുകവലി ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് റോബിന്‍സണ് നല്‍കാന്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ജൂറി വിലയിരുത്തി. നഷ്ടപരിഹാര തുകയില്‍ 73 ലക്ഷം ഡോളര്‍ സിന്‍തിയക്കും കുട്ടിക്കും 96 ലക്ഷം ഡോളര്‍ റോബിന്‍സന്റെ മറ്റൊരു ബന്ധത്തിലെ മകനുമാണ്. ശ്വാസകോശം തകര്‍ന്ന നിലക്കാണ് 236 കോടി ഡോളര്‍. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സിഗരറ്റ് കമ്പനിയായ ഫിലിപ് മോറിസിന് 2002ല്‍ 280 കോടി ഡോളര്‍ നഷ്ടപരിഹാരം വിധിച്ചെങ്കിലും മേല്‍ക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അത് 28 ലക്ഷമാക്കി കുറച്ചിരുന്നു. 1994ല്‍ എംഗ്ള്‍ കേസ് എന്ന പേരില്‍ ഒരു സംഘം സിഗരറ്റ് കമ്പനികള്‍ക്കെതിരെ കൂട്ട പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2000ല്‍ 1450 കോടി ഡോളര്‍ നഷ്ടപരിഹാരമായി വിധിച്ചിരുന്നു. എന്നാല്‍ 2006ല്‍ ഫ്‌ളോറിഡ സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയും വ്യക്തികള്‍ക്ക് മാത്രമേ ഇത്തരം പരാതികള്‍ നല്‍കാന്‍ അര്‍ഹതയുള്ളൂവെന്ന് വിധിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest