Connect with us

National

ഫെയ്‌സ്ബുക്ക് സുഹൃത്ത് യുവതിയില്‍ നിന്ന് 1.30 കോടി രൂപ തട്ടി

Published

|

Last Updated

ഡെറാഡൂണ്‍: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് യുവതിയില്‍ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്തു. വൃദ്ധസദനം നിര്‍മിക്കാനെന്ന വ്യാജേനയാണ് പണം തട്ടിയത്. ഡെറാഡൂണ്‍ സ്വദേശിയായ ബീനയില്‍ നിന്നാണ് റിച്ചാര്‍ഡ് ആന്റേഴ്‌സണ്‍ എന്ന ഫെയ്‌സ്ബുക്ക് പേരുള്ള സുഹൃത്ത് പണം തട്ടിയെടുത്തത്.
വൃദ്ധസദനം നിര്‍മിക്കാന്‍ 9 കോടി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണം ലഭിക്കാന്‍ നികുതി അടക്കാന്‍ 1.30 കോടി രൂപ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളിലെ 25 ശാഖകളിലായി ബീന ഒരു കോടി മുപ്പത് ലക്ഷം രൂപ നിക്ഷേപിച്ചെന്നും പൊലീസ് പറഞ്ഞു. അടച്ച പണമെല്ലാം പിന്‍വലിച്ചതിന് ശേഷം സുഹൃത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് ബീന തട്ടിപ്പില്‍ അകപ്പെട്ടെന്ന് മനസ്സിലാക്കിയത്.
കഴിഞ്ഞ നവംബറിലാണ് ഇയാളുമായി ഫെയ്‌സ്ബുക്ക് വഴി ബീന സൗഹൃദത്തിലാകുന്നത്. പിന്നീട് ഫോണ്‍വഴിയും തുടര്‍ന്ന സൗഹൃദം അവസാനം കുരുക്കിലാക്കുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തെക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ് തട്ടിപ്പുകാരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Latest