Connect with us

International

അള്‍ജീരിയന്‍ വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തി

Published

|

Last Updated

അള്‍ജിയേഴ്‌സ്: 116 യാത്രക്കാരുമായി കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്റെ  ഭാഗങ്ങള്‍ ബുര്‍കിനഫാസോയില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക് ബോക്സും കണ്ടെടുത്തതായി ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. യാത്രക്കാരെല്ലാം മരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.

110 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയുടെ തലസ്ഥാനമായ ഔഗഡുഗോവില്‍ നിന്ന് അള്‍ജിയേഴ്‌സിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് സൂചന.

പ്രാദേശിക സമയം ഒരു മണിയോടെയാണ് വിമാനം ബുര്‍കിനഫാസോയുടെ തലസ്ഥാനമായ ഔഗഡുഗോവില്‍ നിന്ന് പറന്നുയര്‍ന്നത്. വിമാനം യാത്രയാരംഭിച്ച് ഒരു മണിക്കൂറിന് മുമ്പ് തന്നെ വിമാനവുമായുള്ള ബന്ധം സാങ്കേതിക ബന്ധം വിച്ഛേദിക്കപ്പെട്ടു. സ്‌പെയിനിലെ വിമാനക്കമ്പനിയായ സ്വിഫ്റ്റ് എയറില്‍ നിന്ന് അള്‍ജീരിയ വാടകക്കെടുത്ത എം ഡി83 ഇനത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നത്.

Latest