Connect with us

Ongoing News

മൂന്നാറില്‍ ഒഴിപ്പിച്ച ഭൂമി തിരിച്ചുനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Published

|

Last Updated

കൊച്ചി: എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ മൂന്നാര്‍ ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ച ഭൂമി തിരിച്ചുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഒഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, റിസോര്‍ട്ടുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും നിരീക്ഷിച്ചു. അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ട് ഭൂമി ഏറ്റെടുത്ത നടപടിയും റദ്ദാക്കിയിട്ടുണ്ട്. ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് അടിയന്തര നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നിയമപരമായ നടപടികളിലൂടെ വേണമായിരുന്നു ഭൂമി ഏറ്റെടുക്കാന്‍. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കലില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ അപ്പീല്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

വി എസ് മുഖ്യമന്ത്രിയായ കാലത്താണ് മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യം നടന്നത്. രേഷ്‌കുമാര്‍, രാജു നാരായണസ്വാമി, ഋഷിരാജ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്.

Latest