Connect with us

International

ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ കുഞ്ഞിനെ പുറത്തെടുത്തു

Published

|

Last Updated

ഗാസ: ഗാസയില്‍യില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയായ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തു. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പൂര്‍ണവളര്‍ച്ചയെത്താത്ത ആണ്‍കുഞ്ഞിനെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ബിബിസി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ കാര്യത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്ന് ശസ്ത്രക്രിയ നടത്തിയ അല്‍ അഖ്‌സ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഗാസയിലെ ഐക്യരാഷ്ട്രസഭാ അഭയാര്‍ത്ഥില്‍ ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. #ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു.

Latest