Connect with us

International

ഇ യു ഉപരോധം: മുന്നറിയിപ്പുമായി റഷ്യ

Published

|

Last Updated

മോസ്‌കോ: ഉക്രൈന്‍ പ്രതിസന്ധിയില്‍ പഴിചാരി യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി റഷ്യ. സുരക്ഷാ മേഖലയിലെ സഹകരണം തടസ്സപ്പെടുത്തുമെന്നും തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം അട്ടിമറിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ അനുകൂല സര്‍ക്കാറിനെ പിന്തുണക്കുന്നതിലൂടെ ഉക്രൈനിലേക്ക് സംഘര്‍ഷം “വിതരണം” ചെയ്യുകയാണ് അമേരിക്കയെന്ന് റഷ്യന്‍ വിദേശ മന്ത്രാലയം ആരോപിച്ചു.
റഷ്യക്കെതിരെ ആദ്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ വെള്ളിയാഴ്ചയാണ് ഇ യു തീരുമാനിച്ചത്. റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ എഫ് എസ് ബിയുടെയും വിദേശ രഹസ്യാന്വേഷണ സര്‍വീസിന്റെയും മേധാവിമാരുടെ സമ്പത്ത് മരവിപ്പിക്കുകയും അവര്‍ക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഇ യു. ഉക്രൈനിന്റെ പരമാധികാരവും ദേശീയ അഖണ്ഡതയും ഭീഷണമാകുന്ന തരത്തില്‍ റഷ്യന്‍ സര്‍ക്കാറിന്റെ നയം രൂപവത്കരിക്കാന്‍ ഇവര്‍ സഹായിച്ചിട്ടുണ്ടെന്ന് ഇ യു ആരോപിക്കുന്നു. ഉക്രൈനിലെ കരിങ്കടല്‍ ഉപദ്വീപ് ക്രിമിയ റഷ്യയോട് ചേര്‍ന്നതിനെ തുടര്‍ന്ന് റഷ്യയിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും ഇ യു യാത്രാ നിരോധം ഏര്‍പ്പെടുത്തുകയും സ്വത്ത് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര, മേഖലാ സുരക്ഷാ വിഷയങ്ങളില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് കൂടുതല്‍ ഉപരോധങ്ങളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നശീകരണ ആയുധങ്ങള്‍ കുറക്കുക, തീവ്രവാദം, സംഘടിത കുറ്റകൃത്യം, പുതിയ വെല്ലുവിളികളും അപകടങ്ങളും ഇല്ലായ്മ ചെയ്യാനുള്ള സഹകരണം എന്നിവ ഇതില്‍ പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. പുതിയ ഉപരോധം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.

---- facebook comment plugin here -----

Latest