Connect with us

Kerala

പി ടി എ റഹീമിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു

Published

|

Last Updated

കോഴിക്കോട്: കുന്ദമംഗലം നിയോജമണ്ഡലത്തിലെ ഇടതുപക്ഷ എം എല്‍ എ പി ടി എ റഹീമിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യു സി രാമന്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന പി ടി എ റഹീം ഇരട്ട പദവി വഹിച്ചിരുന്നു എന്നാണ് യു സി രാമന്റെ വാദം. എന്നാല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഇരട്ട പദവിയായി കാണാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.