Connect with us

National

ജയലളിതക്കെതിരായ പരാമര്‍ശം: ഇന്ത്യ ശ്രീലങ്കയെ പ്രതിഷേധം അറിയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ഒരു ശ്രീലങ്കന്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരാമര്‍ശത്തിനെതിരെ ഇന്ത്യ ശ്രീലങ്കയെ പ്രതിഷേധമറിയിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഇന്ത്യ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
ശ്രീലങ്കന്‍ ഹൈക്കമീഷമറെ വിളിച്ചുവരുത്തിയാവും പ്രതിഷേധം അറിയിക്കുക. കഴിഞ്ഞ ദിവസം വന്ന ലേഖനവുമായി സര്‍ക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതിനാവശ്യമായ നടപടകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയലളിത അയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. മോദിയെ ആലോചിച്ചിരുന്ന് ജയലളിത കത്തെഴുതുന്ന തരത്തിലുള്ള ചിത്രവും ലേഖനത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Latest