Connect with us

National

ജുവനൈല്‍ ജസ്റ്റിസ്: നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

juvenile justiceന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികള്‍ക്ക് നിയമ പരിരക്ഷ ഒഴിവാക്കുന്ന ജുവനൈല്‍ ജസ്റ്റിസ് നിയമ ഭോദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലിമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഇതിനുള്ള ബില്‍ കൊണ്ടുവരും. 16നും 18നും ഇടയില്‍ പ്രായമുള്ള കുറ്റവാളികളെ കുറ്റകൃത്യം ഗുരുതരമാണെങ്കില്‍ സാധാരാണ കോടതിയില്‍ വിചാരണ ചെയ്യാന്‍ പുതിയ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാന്‍ പാടില്ല.

ഡല്‍ഹി കൂട്ട മാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് ജുവനൈല്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യമുയര്‍ന്നത്. കേസിലെ ഒരു പ്രതിയുടെ പ്രായം 18 വയസ്സില്‍ താഴെയായിരുന്നു. എന്നാല്‍ ഇയാളായിരുന്നു പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്. പക്ഷെ ജുവനൈല്‍ കോടതിക്ക് ഇയാള്‍ക്ക് പരമാവധി മൂന്നുവര്‍ഷത്തെ ശിക്ഷയാണ് നല്‍കാനായത്.

 

Latest