Connect with us

International

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു; ഗാസയില്‍ വീണ്ടും ആക്രമണം

Published

|

Last Updated

ഗാസാ സിറ്റി/ ജറൂസലം: വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിനു പിന്നാലെ ഗാസയില്‍ ഇസ്‌റാഈല നരമേധം പുനരാരംഭിച്ചു. ഗാസാസിറ്റിയില്‍ ഇന്ന് രാവിലെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ പത്ത് വയസ്സുള്ള കുട്ടി മരിച്ചു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച വെടിനിര്‍ത്തല്‍ കരാറാണ് ഇന്നലെ രാവിലെ അവസാനിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. കരാര്‍ അവസാനിച്ചതിനു പിന്നാലെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും ഇസ്‌റാഈല്‍ ആരോപിച്ചു. ഗാസക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കാനില്ലെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest