Connect with us

International

ഗാസയില്‍ വീണ്ടും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

Published

|

Last Updated

cease fire

ഗാസ സിറ്റി: ഗാസയില്‍ 72 മണിക്കൂര്‍ നേരത്തെ വെടിനിര്‍ത്തലിന് ഇസ്‌റാഈലും ഹമാസും ധാരണയായി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. പ്രാദേശിക സമയം രാത്രി ഒന്‍പത് മണി മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക. നേരത്തെ ഹമാസ് വെടിനിര്‍ത്തലിന് സന്നദ്ധമായിരുന്നെങ്കിലും ഇസ്‌റാഈല്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നുണ്ടായ ശക്തമായ സമ്മര്‍ദ്ദമാണ് വെടിനിര്‍ത്തലിന് വഴങ്ങാന്‍ ഇസ്‌റാഈലിനെ പ്രേരിപ്പിച്ചത്.

ഞായറാഴ്ച്ച ഗാസയില്‍ ഇസ്‌റാഈല്‍ രൂക്ഷമായ വ്യോമാക്രമണമാണ് നടത്തിയത്. 13ഉം 14ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് ഫലസ്തീനികള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. ഒരു മാസത്തോളമായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 1939 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 73 ശതമാനവും സിവിലിയന്‍മാരാണ്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളില്‍ 64 ഇസ്‌റാഈല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.

Latest