Connect with us

National

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: ബി എസ് എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ ആര്‍ എസ് പുരയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബി എസ് എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. ബി എസ് എഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക് സൈനികര്‍ നടത്തിയ ശക്തിയേറിയ മോര്‍ട്ടാര്‍ ആക്രമണത്തിലാണ് ബി എസ് എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റത്.