Connect with us

Kerala

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: പ്രതികളെ കുറിച്ച് പോലീസിന് ഊമക്കത്ത്

Published

|

Last Updated

കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളെ കുറിച്ച് പോലീസിന് ഊമക്കത്ത്. പ്രതികളായ ബിന്ധ്യ, റുക്‌സാന എന്നിവരുടെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളാണ് കത്തിലുള്ളത്. ഡി സി പി നിശാന്തിനിയുടെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. ബ്ലാക്ക്മെയിലിംഗിലൂടെ ലഭിച്ച പണമെല്ലാം ചിലവാക്കിയെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുക്കള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഊമക്കത്തില്‍ പറയുന്നത്. കേസിന്റെ അന്വേഷണത്തില്‍ കത്ത് വഴിത്തിരിവാകും എന്നാണ് പോലീസ് കരുതുന്നത്.

Latest