Connect with us

Gulf

പുകയില ഉത്പന്ന നിരോധം; ഫെഡറല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് നഗരസഭ

Published

|

Last Updated

ദുബൈ: പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ. ഫെഡറല്‍ നിയമം 2009ലെ 15 അനുച്ഛേദം പൂര്‍ണമായും നടപ്പാക്കുമെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണിത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം പാലിക്കുകതന്നെ ചെയ്യും.
പുകവലി മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പുകവലിക്കുമ്പോള്‍ സമീപത്തുള്ളവര്‍ക്കും പ്രത്യാഘാതം നേരിടേണ്ടിവരുന്നു. അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ സംഭവിക്കുന്നുണ്ട്.
നഗരസഭയുടെ മുന്‍കൂര്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു. 2014 ജനുവരി 21ന് ഇത് നിലവില്‍ വന്നിട്ടുണ്ട്. ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്കും റസ്റ്റോറന്റുകള്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ട്. ആറുമാസത്തെ സമയം അനുവദിച്ചിരുന്നു. ഒരു മാസത്തിനകം നഗരസഭയില്‍ നിന്ന് അനുമതിനേടണം. ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. 2014 സെപ്തംബറില്‍ പരിശോധന വ്യാപകമാക്കുമെന്നും എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

Latest