Connect with us

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ പരിശോധിക്കും: ബേബി

Published

|

Last Updated

തിരുവനന്തപുരം: എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎമ്മിലും വിവാദം സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ഉന്നയിക്കാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാര്‍ട്ടിക്ക് പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ്. എറണാകുളത്ത് ഇതിനു മുമ്പും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചതിന്റെ പ്രാഥമിക ഉത്തരവാദിത്വം സിപിഐക്ക് തന്നെയെന്ന് ബേബി പറഞ്ഞു.
ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് രംഗത്തെത്തിയിരുന്നു.

Latest