Connect with us

Kerala

ക്രിസ്റ്റി ഫെര്‍ണാണ്ടസിന് കാരാട്ടിന്റെ പിന്തുണ

Published

|

Last Updated

prakash-karatന്യൂഡല്‍ഹി: എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പിന്തുണച്ച് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് കാരാട്ട് പറഞ്ഞു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ത്ഥിയായത് എങ്ങനെയാണെന്ന് അറിയില്ലെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഇന്ന് കാരാട്ട് രംഗത്തെത്തിയിരിക്കുന്നത്.