Connect with us

Kerala

യുഡിഎഫില്‍ ചേര്‍ന്നത് ശരിയായ തീരുമാനമെന്ന് ആര്‍ എസ് പി സംസ്ഥാന സമിതി

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തെ തള്ളി ആര്‍എസ്പി കേരള ഘടകം. യുഡിഎഫില്‍ ചേര്‍ന്നത് ശരിയായ തീരുമാനമായിരുന്നെന്ന് ആര്‍എസ്പി സംസ്ഥാന സമിതി വിലയിരുത്തി. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനും സംസ്ഥാന സമിതി തീരുമാനിച്ചു. കോണ്‍ഗ്രസുമായുള്ള ബന്ധം അനിവാര്യമായിരുന്നു. ദേശീയ തലത്തിലും കോണ്‍ഗ്രസുമായി ചേരേണ്ടതുണ്ട്. മതേതര ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് ഒരു സഖ്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആര്‍എസ്പി സംസ്ഥാന സമിതി വിലയിരുത്തി.