International
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെ ഐസിസ് ഭീകരര്‍ വധിച്ചു
ബാഗ്ദാദ്: അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെ ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകന്റെ തലവെട്ടുന്നതിന്റെ വീഡിയോ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോലെ ആണ് കൊല്ലപ്പെട്ടത്. ഫോലെയെ 2012 നവംബര്‍ 22ന് വടക്കന്‍ സിറിയയില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയതായിരുന്നു.
“എ മെസേജ് ടു അമേരിക്ക” എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റീവന്‍ സോള്‍ട്ട് ലോഫ് എന്ന മറ്റൊരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചിത്രവും വീഡിയോയിലുണ്ട്. 2013ലാണ് ഇയാളെ കാണാതായത്. അദ്ദേഹത്തിന്റെ ജീവന്‍ ഇറാഖിലെ അമേരിക്കയുടെ അടുത്ത നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന ഭീഷണിയും വീഡിയോയിലുണ്ട്. എന്നാല്‍ സംഭവം അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
---- facebook comment plugin here -----