Connect with us

Kerala

മദ്യ നിരോധനം: സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ - കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് മദ്യമെന്ന മാരകവിപത്തിനെ തുടച്ചുനീക്കാനുള്ള സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് അഖിലേന്ത്യാ സുന്നി ജംഇയയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. പൊതുജനങ്ങളുടെ പിന്തുണയോടെ യു ഡി എഫ് സര്‍ക്കാറിന് അതിന് സാധിക്കുമെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ കാന്തപുരം പ്രത്യാശ പ്രകടിപ്പിച്ചു.

സര്‍ക്കാറിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി, മദ്യ ഉപയോഗം അവസാനിപ്പിക്കാന്‍ സര്‍ക്കാറുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത്തരം വിപത്തുകള്‍ക്കെതിരെ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് സുന്നി സംഘടനകള്‍. സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ നിലക്കുമുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

---- facebook comment plugin here -----

Latest