Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; വീടുകള്‍ തകര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രകോപനം സൃഷ്ടിച്ച് അതിര്‍ത്തിയില്‍  വീണ്ടും പാകിസ്ഥാന്റെ വെടിവെപ്പ്. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇതേത്തുടര്‍ന്ന് പാക് സൈന്യം പിന്‍വാങ്ങി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഈ മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. കഴിഞ്ഞ ദിവസം ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു. ആര്‍എസ് പുര, അര്‍നിയ, അഖ്‌നൂര്‍ സെക്ടറുകളിലാണ് വെടിവെപ്പ് നടന്നത്. ഒരു മാസത്തിനിടെ 25ല്‍ അധികം തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ്.

Latest